Training Registration Muallim

നിര്‍ദ്ദേശം

നല്‍കിയിട്ടുള്ള അപേക്ഷ ഫോം അക്ഷരത്തെറ്റ് കൂടാതെ പൂര്‍ണ്ണമായും ഇംഗ്ലീഷില്‍ തന്നെ പൂരിപ്പിക്കുക.സര്‍ട്ടിഫിക്കറ്റ് ആവശ്യത്തിനായി പേര്, പിതാവിന്റെ പേര്, സ്ഥലം എന്നിവ അറബിയിലും പൂരിപ്പിക്കേണ്ടതാണ്.

നിയമാവലി

1 . ദീനിയ്യാത്ത് മക്തബിനെ പരിചയപ്പെടുത്തുന്നതിനും അധ്യാപനരീതി പരിശീലിപ്പിക്കുന്നതിനുമുള്ള അടിസ്ഥാനപരമായ ക്ലാസുകളാണ് ഈ ട്രെയിനിംഗ് ക്ലാമ്പില്‍ നടക്കുന്നത്, ഇതിലെ ഓരോ സെഷനും ഏറ്റവും പ്രധാനപ്പെട്ടതാണ്. അതിനാല്‍ ഇതിലെ ഒരു സെഷന്‍ പോലും നഷ്ടപ്പെടുത്തുവാന്‍ പാടില്ല. ഏതെങ്കിലും സെഷന്‍ നഷ്ടപ്പെടുത്തുന്നവരെ സര്‍ട്ടിഫിക്കറ്റിന് പരിഗണിക്കുന്നതല്ല.

2. ഇത് പൂര്‍ണ്ണമായ മൂന്ന് ദിവസത്തെ ക്യാമ്പാണ്. ഇതിനെ തുടര്‍ന്ന് നിങ്ങളുടെ സോണില്‍ മൂന്നുമാസം കൂടുമ്പോള്‍ നടക്കുന്ന ഒരു ദിവസത്തെ പ്രാക്ടിക്കല്‍ ക്യാമ്പിലും പങ്കെടുത്താല്‍ പ്രായോഗികതലത്തിലുള്ള നിങ്ങളുടെ സംശയങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും കൂടുതല്‍ മികവ് നേടാനും സാധിക്കും. പ്രസ്തുത ക്യാമ്പുകളെ കുറിച്ച് യഥാസമയം അറിയിക്കപ്പെടുന്നതും അതില്‍ പങ്കെടുക്കുകയും ചെയ്യേണ്ടതാണ്.

3. ഈ ക്യാമ്പിന് രണ്ടു ഭാഗങ്ങളാണുള്ളത് 1.നൂറാനി ഖാഇദ 2.ദീനിയാത്ത്. ഓരോ ഭാഗവും പൂര്‍ത്തിയായതിനുശേഷം ടെസ്റ്റ് ഉണ്ടാകുന്നതാണ്. അതില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കപ്പെടുക.

4. നിശ്ചിത മാര്‍ക്ക് നേടാനാകാതെ വന്നാല്‍ അടുത്ത ക്യാമ്പില്‍ പങ്കെടുക്കുകയോ മറ്റാരില്‍ നിന്നെങ്കിലും പഠിക്കുകയോ ചെയ്തതിനു ശേഷം വീണ്ടും പരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ച് സര്‍ട്ടിഫിക്കറ്റ് നേടാന്‍ അവസരം ഉണ്ടായിരിക്കും.