Madrasa Registration Renewal

നിയമാവലി

1. മദ്രസാ പ്രസ്ഥാനത്തെ വ്യവസ്ഥാപിതവും സജീവവുമാക്കാനുള്ള പരിശ്രമമാണ് ദീനിയ്യാത്ത്. അതിനാൽ മദ്രസാ നടത്തിപ്പുമായി ബന്ധപ്പെട്ട് കാലാ കാലങ്ങളിൽ ദീനിയാത്ത് ബോർഡ് പുറപ്പെടുവിക്കുന്ന എല്ലാ നിർദ്ദേശങ്ങളും പാലിക്കാൻ മദ്രസാ മാനേജ്‌മെന്റും മുഅല്ലിമുകളും ബാധ്യസ്ഥരാണ്.

2. മദ്രസാ മാനേജ്മെന്റ് അംഗങ്ങളും മുഅല്ലിമുകളും മുഅല്ലിമത്തുകളും ദീനിയ്യാത്ത് ബോർഡ് നിർദ്ദേശിക്കുന്ന എല്ലാ ട്രെയിനിംഗുകളിലും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

3. മദ്രസക്കാവശ്യമായ സ്ഥല സൗകര്യവും, വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനു ആനുപാതികമായി ദീനിയ്യാത്ത് ബോർഡ് നിര്‍ദ്ദേശിക്കുന്ന അളവില്‍, മതിയായ യോഗ്യതയുള്ള ഉസ്താദുമാരെയും തയ്യാറാക്കേണ്ടതാണ്.

4. ഒമ്പത് വയസ്സായ പെൺകുട്ടികളെ പഠിപ്പിക്കുന്നതിന് വനിതാ മുഅല്ലിമത്തുകളെ നിശ്ചയിക്കേണ്ടതാണ്.

5. ശരീഅത്തിനു വിരുദ്ധമായ ഒരുവിധ പ്രവർത്തനങ്ങളും മദ്രസയിൽ പാടില്ല.

6. ദീനിയ്യാത്ത് ബോർഡിൽ നിന്നും നിർദ്ദേശിക്കപ്പെടുന്ന അക്കാദമിക് കലണ്ടർ അനുസരിച്ച് അദ്ധ്യയന വർഷം ക്രമീകരിക്കേണ്ടതാണ്.

7. പൊതുപരീക്ഷയിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കേണ്ടതാണ്.

8. നിലവാര വർദ്ധനവിനായി കൃത്യമായ ഇടവേളകളിൽ സെന്റർ മുആവിൻ മദ്രസയിൽ സന്ദർശനം നടത്തുന്നതാണ്. അദ്ദേഹത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും മദ്രസയുടെ നിലവാര പരിശോധനക്ക് പൂർണ്ണമായി സഹകരിക്കുകയും ചെയ്യേണ്ടതാണ്.

9. ഓരോ വിദ്യാർത്ഥിക്കും ദീനിയാത്ത് ബോർഡ് നിർദ്ദേശിക്കുന്ന അളവിൽ സെന്റർ ഫീസ്, പരീക്ഷ ഫീസുകൾ എന്നിവ എല്ലാ വർഷവും കൃത്യമായി അടക്കേണ്ടതാണ്.

10. മദ്രസ പ്രവർത്തിക്കുന്ന കെട്ടിടം മദ്രസ നടത്തുന്ന വ്യക്തിയുടെയോ സംഘത്തിൻ്റെയോ നിയന്ത്രണത്തിലുള്ള കെട്ടിടമല്ലെങ്കിൽ ചുമതലപ്പെട്ടവരുടെ സമ്മതപത്രം ഹാജരാക്കേണ്ടതാണ്.

11. മദ്രസയുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും രാജ്യനിയമങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം.മദ്രസാ ഭാരവാഹികളിൽ നിന്നോ അധ്യാപകരിൽ നിന്നോ ഉണ്ടാകുന്ന സാമ്പത്തികമോ,സാമൂഹികമോ, ശാരീരികമോ ആയ യാതൊരു നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ദീനിയാത്ത് എഡ്യൂക്കേഷണൽ ബോർഡ് ഉത്തരവാദിയാകുന്നതല്ല.

12. മദ്രസയുടെ നടത്തിപ്പിനുള്ള വരുമാനം നിയമാനുസൃത സ്രോതസ്സുകളിലൂടെ ആയിരിക്കണം.

13. മദ്രസാ പ്രവർത്തനത്തിന്റെ മേൽനോട്ടത്തിന് സ്ഥിരമായ ഒരു കമ്മിറ്റി ഉണ്ടായിരിക്കണം. മദ്രസാ ഭാരവാഹികളുടെ ഘടനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ദീനിയാത്ത് എഡ്യൂക്കേഷണൽ ബോർഡിനെ രേഖാമൂലം അറിയിക്കേണ്ടതാണ്.

14. ദീനിയ്യാത്ത് എഡ്യൂക്കേഷണൽ ബോർഡും മദ്രസകളും തമ്മിൽ അക്കാദമികമായ സഹകരണം മാത്രമായിരിക്കും. മദ്റസാ മാനേജ്‌മെന്റിന്റെയും ട്രസ്റ്റിന്റെയും മറ്റു പ്രവർത്തന മേഖലകളിലും ആഭ്യന്തര കാര്യങ്ങളിലും ബോർഡിന് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.